Sunday, May 12, 2013

എന്താല്ലേ ?


ഞാന്‍ മൊബൈലില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു - അപ്പോള്‍ ടോണിയേട്ടന്‍ കയറി വന്നു.

"ഇങ്ങോട്ട് കൊണ്ടുവന്നെ - ഇനി ഞാനൊരു പാട്ട് കേള്‍ക്കട്ടെ"

എന്‍റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി മൂപ്പര്‍ ആസ്വദിച്ചു പാട്ട് കേട്ടു , കൂടെ അവ്യക്തമായി പാടുന്നും ഉണ്ടായിരുന്നു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ തിരികെ തന്നുകൊണ്ട് പറഞ്ഞു.

"ഈ യേശുദാസ് ആവശ്യമില്ലാതെ എന്തുമാത്രമാ ഓരോ വാക്കുകള്‍ ഒക്കെ നീട്ടി പാടുന്നതല്ലേ ?"

"ങേ"

ഞാന്‍ അന്തം വിട്ട് മൂപ്പര്‍ കേട്ട പാട്ട് ഏതെന്നു നോക്കി - ആറാംതമ്പുരാനിലെ ഹരിമുരളീരവം !

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top