Thursday, May 30, 2013

വിന്‍ഡോ സീറ്റ്


ടോണിയേട്ടന്‍ ആദ്യമായി ഗള്‍ഫില്‍ പോകാനായി നാട്ടിലുള്ള ട്രാവല്‍ ഏജന്‍സിയില്‍ വിമാനടിക്കറ്റ് എടുക്കാന്‍ ചെന്നു.

നേരത്തെ പരിചയം ഉണ്ടായിരുന്നതിനാല്‍ ട്രാവല്‍ ഏജന്‍സിയിലെ ആള്‍ ടോണിയേട്ടനെ ആദരവോടെ സ്വീകരിച്ചിരുത്തി.

“എന്ത് വേണം സാര്‍ ? ”

“എനിക്ക് സൌദിയിലെക്കൊരു ടിക്കറ്റ് വേണം”

പയ്യന്‍ കമ്പ്യൂട്ടറില്‍ കുറച്ചു നേരം പരതിയ ശേഷം ചോദിച്ചു.

“സാര്‍ വിന്‍ഡോ സീറ്റ് ഉണ്ട് – വേണോ? ”

“അയ്യോ വേണ്ട”

ടോണിയേട്ടന്‍ ഉടനെ മറുപടി കൊടുത്തു.

“അതെന്താ സാര്‍ ?”

“കാറ്റടിച്ചാല്‍ എനിക്ക് ജലദോഷം പിടിക്കും”

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top