Tuesday, May 28, 2013

മായാവി ജട്ടി ഇടാന്‍ തുടങ്ങിയ കഥ

ഒരുദിവസം ടോണിയേട്ടന്‍  ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഓംഹ്രീം കുട്ടിച്ചാത്തനായ മായാവി മന്ത്രവടിയും പിടിച്ച് ആ ആവഴി പറന്നു പോയി.

ടോണിയേട്ടനെ കണ്ടപ്പോള്‍ ഉച്ചക്ക് തിന്ന മട്ടണ്‍ ബിരിയാണി എല്ലിന്‍റെടെല്‍ കുത്തിയിട്ടോ എന്തോ മായാവിക്ക് ഒരു കുരുട്ടുബുദ്ധി തോന്നി.

മായാവി ഒരു പക്ഷിത്തൂവല്‍ എടുത്ത് ടോണിയേട്ടന്‍റെ ചെവിയില്‍ ഇട്ടിളക്കി.

ടോണിയേട്ടന്‍ എഴുന്നേറ്റു നോക്കുമ്പോള്‍ മായാവി മരത്തിനു പിന്നില്‍ ഒളിച്ചു നില്‍ക്കും.

ടോണിയേട്ടന്‍  ഉറക്കം പിടിക്കുമ്പോള്‍ മായാവി വീണ്ടും തൂവല്‍ ചെവിയില്‍ ഇട്ടിളക്കും.

ഇങ്ങനെ കുറേനേരം ആവര്‍ത്തിച്ചപ്പോള്‍ ബുദ്ധിമാനായ ടോണിയേട്ടന് ഒരു ബുദ്ധി തോന്നി - ടോണിയേട്ടന്‍ ഉറക്കം നടിച്ചു കിടന്നു. (ടോണിയേട്ടന്‍ ബുദ്ധിമാനല്ല എന്ന് ആരും തെറ്റിദ്ധരിക്കാതെ ഇരിക്കാനാണ് ബുദ്ധിമാനായ എന്ന് എടുത്തു പറഞ്ഞത്)

ടോണിയേട്ടന്‍ ഉറക്കം പിടിച്ചെന്നു തെറ്റിദ്ധരിച്ച മായാവി വീണ്ടും തൂവല്‍ ചെവിയില്‍ ഇട്ടിളക്കിയതും ടോണിയേട്ടന്‍ ചാടിയെഴുന്നേറ്റ് മായാവിയുടെ വാലില്‍ കയറിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.

ടോണിയെട്ടന്‍റെ പിടുത്തത്തിന്‍റെ ബലത്തില്‍ മായാവിയുടെ വാല്‍ പറിഞ്ഞു പോയി.

കോപം കൊണ്ട് വിറച്ച ടോണിയേട്ടന്‍ മായാവിയെ ശപിച്ചു.

"കുട്ടൂസന്‍, ഡാകിനി എന്നീ രണ്ടു മന്ത്രവാദികള്‍ എന്നും നിന്നെ പിടിച്ചു കുപ്പിയില്‍ അടക്കട്ടെ."

അപ്പോള്‍ മാത്രമാണ് ടോണിയേട്ടന്‍ ഒരു അമാനുഷികനാണ് എന്ന് മായാവി തിരിച്ചറിഞ്ഞത്.

മായാവി ടോണിയേട്ടന്‍റെ കാലില്‍ വീണു കൊണ്ട് ചെയ്തു പോയ തെറ്റുകള്‍ പൊറുത്തുതരണേ എന്ന് കരഞ്ഞപേക്ഷിച്ചു. .

"വാല് നഷ്ടപ്പെട്ട തന്നെ ഇനി ശപിച്ചു കൂടി പണ്ടാരമാടക്കരുതെ "

മായാവിയുടെ കരച്ചില്‍ കണ്ടു മനസ്സലിഞ്ഞ ലോലഹൃദയനായ ടോണിയേട്ടന്‍ ഇങ്ങനെ അരുള്‍ചെയ്തു.

"ഓക്കേ ഓക്കേ , എങ്കില്‍ രാജു, രാധ എന്നിങ്ങനെ രണ്ടു കുട്ടികളെ നിനക്ക് കൂട്ടുകാരായി കിട്ടും, അവര്‍ നിന്നെ കുട്ടൂസനില്‍ നിന്നും ഡാകിനിയില്‍ നിന്നും എന്നും രക്ഷിക്കും"

അന്ന് മുതലാണ്‌ മായാവിക്ക് വാല്‍ ഇല്ലാതായതും ലുട്ടാപ്പിക്ക് മാത്രം വാല്‍ ഉണ്ടായതും.

വാല്‍ പോയ കാര്യം ആരും അറിയാതെയിരിക്കാന്‍ മായാവി കറുത്ത ജട്ടി ഇടാന്‍ തുടങ്ങി, കുട്ടൂസനും ഡാകിനിയും മായാവിയെ പിടിക്കാന്‍ തുടങ്ങി, രാജുവും രാധയും രക്ഷിക്കാനും.

ടോണിയേട്ടന്‍ വരുത്തി വെക്കുന്ന ഓരോ കഥകളെ !

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top