Tuesday, May 28, 2013

കിഡ്നാപ്പിംഗ്


ടോണിയേട്ടന്‍ ജുബൈലില്‍ വന്നിട്ട് വര്‍ഷം അഞ്ചായി.

എന്നാലും മൂപ്പര്‍ക്ക് ഇപ്പോഴും ജുബൈലിലെ വഴിയൊന്നും തീരെ പിടുത്തമില്ല.

കഴിഞ്ഞ ദിവസം സന്ധ്യയായപ്പോള്‍ തനിച്ച് മുടി വെട്ടിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി.

തിരികെ റൂമിലേക്ക്‌ വരേണ്ടതിനു പകരം വഴിതെറ്റി നേരെ എതിര്‍ദിശയിലുള്ള വര്‍ക്ക്ഷോപ്പ് ഏരിയയിലേക്ക് വച്ചുപിടിച്ചു.

കുറെ ദൂരം നടന്നിട്ടും റൂം എത്താതായപ്പോള്‍ അവസാനം വര്‍ക്ക്ഷോപ്പ് ഏരിയയില്‍ ഉള്ള ഓവര്‍ബ്രിഡ്ജ് കണ്ടാണ്‌ മൂപ്പര്‍ക്ക് വഴി തെറ്റിയ കാര്യം മനസ്സിലായത്‌.

ഉടനെ എന്നെ മൊബൈലില്‍ വിളിച്ചു.

ഞാനും റൂം മേറ്റും കൂടി ഉടനെ വണ്ടിയെടുത്തു പോയി പാലത്തിനടുത്ത് നിന്നും മൂപ്പരെ പിക് ചെയ്തു.

ടോണിയേട്ടന്‍ വണ്ടിയില്‍ കയറി തിരിച്ചു പോരും വഴി  റൂംമേറ്റിന്‍റെ വക കമന്റ് -

"ഇക്കണക്കിനു ടോണിയേട്ടനെ കിഡ്നാപ്പ് ചെയ്തു കൊണ്ട് പോകുന്നവര്‍ക്ക് കണ്ണു കെട്ടേണ്ട തുണിയുടെ കാശ് കൂടി ലാഭിക്കാം"

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top