Saturday, May 18, 2013

കളി എന്നോടോ ?


ഞങ്ങളുടെ ഓഫീസ് സമയം 8 am - 5 pm.

ഒരു ദിവസം ഞാനും ടോണിയേട്ടനും രാവിലെ ഓഫീസില്‍ എത്താന്‍ 15 മിനിറ്റ് താമസിച്ചു.

കഷ്ടകാലത്തിന് അന്ന് മാനേജര്‍ നേരത്തെ എത്തിയിട്ടുണ്ടായിരുന്നു.

ഞങ്ങളെ കണ്ടപാടെ മാനേജര്‍ ചോദിച്ചു.

"കൃത്യ സമയത്ത് ഓഫീസില്‍ വന്നൂടെ ?"

ഉടനെ വന്നു ടോണിയേട്ടന്‍റെ മറുപടി.



"ഞങ്ങള്‍ എന്നും കൃത്യം എട്ടുമണിക്ക് തന്നെ എത്താറുണ്ട് സാര്‍. വര്‍ഷത്തില്‍ ഒരു ദിവസം 15 മിനിറ്റ് വൈകിപ്പോയി , അന്ന് തന്നെ സാര്‍ എട്ടു മണിക്ക് എത്തുകേം ചെയ്തു."

മാനേജര്‍ കൂടുതല്‍ പറയാതെ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് തന്നെ മുഖം തിരിച്ചു.

അന്ന് കുറെ കഴിഞ്ഞപ്പോള്‍ മാനേജര്‍ ടോണിയേട്ടന് ഒരു ഇമെയില്‍ അയച്ചു.

"ടോണി , എനിക്കൊരു നല്ല തമാശ അയച്ചു തരൂ , ഫേസ്ബുക്കില്‍ പോസ്റ്റാന്‍ ആണ്"

ടോണിയേട്ടന്‍ ഇങ്ങനെ മറുപടി അയച്ചു.

"ഇപ്പോള്‍ ഞാന്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് , കുറച്ചു കഴിഞ്ഞ് അയക്കാം"

ഉടന്‍ വന്നു മാനേജരുടെ മറുപടി.

"ഇപ്പോള്‍ അയച്ച തമാശ എനിക്ക് വളരെ ഇഷ്ടപ്പെട്ടു , ഒരെണ്ണം കൂടി വേണമായിരുന്നു"

അങ്ങനെ മാനേജര്‍ രാവിലത്തെ ചമ്മലിന് പകരം വീട്ടി.

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top