Tuesday, May 28, 2013

ബംഗാളിയുടെ പെര്‍ഫ്യൂം

 
ഓഫീസിലെ ബംഗാളിയായ ക്ലീനിംഗ് ബോയ്‌ ഒരു ദിവസം ടോണിയേട്ടന്‍റെ സീറ്റിനടുത്തുള്ള വേസ്റ്റ് ബിന്‍ ക്ലീന്‍ ആക്കാന്‍ വന്നു. അപ്പോള്‍ മൂപ്പര്‍ ബബിള്‍ സഫാരി കളിച്ചു കൊണ്ടിരിക്കുകയയിരുന്നു.

പയ്യന്‍ കുറെനേരം ആയിട്ടും സ്ക്രീനിലേക്ക് കൌതുകത്തോടെ നോക്കി  പോകാതെ നിന്നപ്പോള്‍ ടോണിയേട്ടന് ദേഷ്യം വന്നു - മൂപ്പര്‍ അവനെ ഒഴിവാക്കാന്‍ വേണ്ടി ഇങ്ങനെ പറഞ്ഞു.

"എന്തൊരു നാറ്റമാടാ , നിനക്ക് ഒന്ന് കുളിച്ചിട്ട്‌ വന്നൂടെ ?  - കുറഞ്ഞപക്ഷം വല്ല പെര്‍ഫ്യൂമെങ്കിലും അടിച്ചു വന്നൂടെ ?"

പയ്യന്‍ പരിഭവത്തോടെ സ്ഥലം വിട്ടപ്പോള്‍ ടോണിയേട്ടന്‍ വിജയഭാവത്തില്‍ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.

എന്നാല്‍ ഞാന്‍ ശരിക്കും ചിരിച്ചു മരിച്ചത് പിറ്റേന്നായിരുന്നു !

പിറ്റേ ദിവസം പതിവ് പോലെ ക്ലീന്‍ ചെയ്യാന്‍ വന്ന പയ്യന്‍ ടോണിയേട്ടന്‍റെ തൊട്ടടുത്ത്‌ ചെന്നു പറഞ്ഞു.

"ഞാന്‍ ഭായ് പറഞ്ഞപോലെ പെര്‍ഫ്യൂം അടിച്ചിട്ടുണ്ട് , മണം ഉണ്ടോന്നു നോക്കിക്കേ"

കൂടുതല്‍ അടുത്ത് ചെന്നു മണം പിടിക്കേണ്ടി വന്നില്ല - ടോണിയേട്ടന്‍ മൂക്ക് ചുളിച്ചു കൊണ്ട് ദേഷ്യത്തില്‍ പറഞ്ഞു

"നിന്നോട് ഞാന്‍ പെര്ഫ്യൂമില്‍ കുളിച്ചു വരാന്‍ അല്ല പറഞ്ഞത്"

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top