ടോണിയേട്ടന് ടൂള്‍സ് എന്ന് വച്ചാല്‍ സ്വന്തം മക്കളെക്കാള്‍ ജീവനാണ്.
മൂപ്പരുടെ കയ്യില്‍ ഉല പല ടൂള്‍സും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്.
സമയം കിട്ടുമ്പോള്‍ ഒക്കെ അതിനെക്കുറിച്ചൊക്കെ പുകഴ്ത്തിപ്പറയല്‍ മൂപ്പരുടെ ഹോബിയുമാണ്.
ഒരിക്കല്‍ ഞാനും ടോണിയേട്ടനും ഒരു സൈറ്റില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അതെ സൈറ്റില്‍ ജോലി ചെയ്യുന്ന വേറൊരു കമ്പനിയുടെ പാക്കിസ്ഥാനി എഞ്ചിനീയര്‍ ടോണിയേട്ടന്‍റെ അടുത്ത് ഒരു സ്പാന്നര്‍ ചോദിച്ചു വന്നു.
ടോണിയേട്ടനും ഞാനും തിരക്കില്‍ ആയിരുന്നതിനാല്‍ ടൂള്‍ ബോക്സില്‍ നിന്ന് നോക്കി എടുത്തു കൊള്ളാന്‍ പറഞ്ഞതനുസരിച്ച് പാക്കിസ്ഥാനി ഒരു റാച്ചറ്റ് എടുത്തു ടോണിയേട്ടനെ കാണിച്ച ശേഷം ഉടനെ മടക്കിത്തരാം എന്ന് പറഞ്ഞ് കൊണ്ടു പോയി. (ഒരു കൊച്ചു ലിവറിന്‍റെ പൊസിഷന്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ നട്ട് അഴിക്കാനും മുറുക്കാനും സാധിക്കുന്ന ഒരു തരം സ്പാനര്‍ ആണ് റാച്ചറ്റ്)
"അത് നശിപ്പിക്കുമോ പണ്ടാരക്കാലന്‍ ?" ടോണിയേട്ടന്‍ തെല്ലു ശങ്കയോടെ എന്നോട് ചോദിച്ചു.
"ഹേയ്, എഞ്ചിനീയര്‍ അല്ലെ - അപ്പൊ കുറച്ചു വിവരമൊക്കെയുണ്ടാകും ടോണിയേട്ടാ" ഞാന്‍ പറഞ്ഞു.
ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാനി റാച്ചറ്റ് തിരികെ കൊണ്ട് വന്നു ടോണിയേട്ടന്‍റെ കയ്യില്‍ കൊടുത്തിട്ട് ഹിന്ദിയില്‍ രണ്ടു ഡയലോഗ് .
" ഈ കൊള്ളാത്ത ടൂള്‍സ് ഒക്കെ എന്തിനാ ഭായ് ടൂള്‍ബോക്സില്‍ ഇട്ടു കൊണ്ട് നടക്കുന്നെ?"
"ങേ , കൊള്ളാത്ത സാധനമോ ?" ഞാന്‍ ടോണിയെട്ടനോട് ചോദിച്ചു.
"ഞാന്‍ നോക്കട്ടെ"
ടോണിയേട്ടന്‍ എടുത്തു നോക്കുമ്പോള്‍ റാച്ചറ്റ് തിരിയുന്ന ഭാഗം മുകളിലും താഴെയും ഭംഗിയായി വെല്‍ഡ് ചെയ്തു വച്ചിരിക്കുന്നു !
"ഞാന്‍ ഞങ്ങളുടെ വെല്‍ഡറെക്കൊണ്ട് നന്നാക്കിച്ചിട്ടുണ്ട് " ഇപ്പൊ ഒരു താങ്ക്സ് കിട്ടുമെന്ന മുഖഭാവത്തോടെ പാക്കിസ്ഥാനി പറഞ്ഞു.
അവനെ വിളിച്ചാല്‍ തെറിക്കു പോലും നാണക്കേട് തോന്നി തന്നെ തെറി വിളിച്ചാലോ എന്ന് തോന്നിയത് കൊണ്ടും, ഹിന്ദി ഒരു വാക്കുപോലും അറിയാത്തത് കൊണ്ടും അവന്‍റെ മുഖത്തു നോക്കി ടോണിയേട്ടന്‍ പച്ചമലയാളത്തില്‍ ഇങ്ങനെ ചോദിച്ചു.
"നിന്നെ പഠിപ്പിച്ച ആ പാക്കിസ്ഥാനിലെ എഞ്ചിനീയറിംഗ് കോളേജ് ഇപ്പോഴും ഉണ്ടാടാ - അതോ പൂട്ടിപ്പോയാ , ഇമ്മാതിരി കുരിപ്പുകള്‍ ഇനീം ഉണ്ടോന്നറിയാനാ"
"യെ ആദ്മി ക്യാ ബോല്‍താ ഹേ ?"
പാക്കിസ്ഥാനിയുടെ അമ്പരപ്പോടെയുള്ള ചോദ്യത്തിന് മറുപടിയായി ടോണിയേട്ടന്‍ പറഞ്ഞത് ഹിന്ദിയില്‍ പറഞ്ഞു കൊടുക്കാന്‍ എനിക്കാഗ്രഹം ഇല്ലഞ്ഞിട്ടല്ല - ചിരി നിര്‍ത്താന്‍ കഴിഞ്ഞിട്ട് വേണ്ടേ !

ടോണിയേട്ടന് വിമാനം കയറിയത്.
0 comments
Posts a comment