Saturday, June 8, 2013

ഫ്രൂട്ട് ഡയറ്റ്


ഇന്നലെ വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ ടീപ്പോയില്‍ കിടന്നിരുന്ന ഒരു പഴയ വനിത, വായിച്ചു നോക്കാന്‍ എന്ന് പറഞ്ഞു ടോണിയേട്ടന്‍ എടുത്തുകൊണ്ട് പോയി.

ഇന്ന് രാവിലെ ഓഫീസിലേക്ക് പോകാന്‍ വണ്ടിയില്‍ കയറുമ്പോള്‍ എന്നോട് പറഞ്ഞു.

"ഇന്നലെ ആ വനിതാ എടുത്തത്‌ കാര്യമായി. നാട്ടില്‍ ചെല്ലും മുന്നേ തടി കുറച്ചിട്ട് ചെന്നാല്‍ മതിയെന്നാ വൈഫ് പറഞ്ഞിരിക്കുന്നെ. ആ വനിതയില്‍ തടി കുറക്കാന്‍ ഫ്രൂട്ട് ഡയറ്റ് എന്നൊരു സംഭവം പറഞ്ഞിട്ടുണ്ട്"

"അതെന്തോന്നാ അച്ചായാ ഫ്രൂട്ട് ഡയറ്റ് ?"

"അതായതു രണ്ടാഴ്ചത്തേക്ക് ദിവസവും മൂന്നു നേരവും ഏതെങ്കിലും ഒരു ഫ്രൂട്ട് മാത്രം രണ്ടെണ്ണം വീതം കഴിക്കുക. കൂടാതെ ദിവസവും ഈരണ്ടു ഗ്ലാസ് പാടനീക്കിയ പാലും കുടിക്കാം. അങ്ങനെ ചെയ്‌താല്‍ രണ്ടാഴ്ച കഴിയുമ്പോള്‍ അഞ്ചു കിലോ തൂക്കം കുറയുമത്രെ !"

"അത് കൊള്ളാം"

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ടോണിയേട്ടന്‍ എന്നോട് പറഞ്ഞു.

"എന്‍റെ തൂക്കം അഞ്ചു കിലോ കുറഞ്ഞു കേട്ടോ !"

"ഹോ - അപ്പൊ വനിതക്കാര് സത്യം പറയുമല്ലേ, എങ്കില്‍ എനിക്കും ഒന്ന് പരീക്ഷിക്കണമല്ലോ ?"

"ഏയ്‌ - ഇത് വനിതക്കാരുടെ കഴിവൊന്നും അല്ല - ഞാന്‍ സെല്കറ്റ് ചെയ്ത ഫ്രൂട്ടിന്റെ പ്രത്യേകതയാ"

"ങേ - ഏതു ഫ്രൂട്ടാ ടോണിയേട്ടന്‍ സെലക്റ്റ് ചെയ്തെ ?"

"ഞങ്ങടെ ഫ്ലാറ്റിലെ ലിഫ്റ്റ്‌ കുറെ നാളായി വര്‍ക്ക് ചെയ്യുന്നില്ലെന്ന് അറിയാമല്ലോ - ഞാന്‍ സെലക്റ്റ് ചെയ്ത ഫ്രൂട്ട് തണ്ണിമത്തന്‍ - ദിവസവും ഈരണ്ടു തണ്ണിമത്തന്‍ മൂന്നു നേരം നാലാം നില വരെ ചുമന്നാല്‍ ആരുടേം തടി കുറയില്ലേ? "

 

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top