ടോണിയേട്ടന് താമസിക്കുന്ന ബാച്ചലര്‍ ഫ്ലാറ്റില്‍ രണ്ടു റൂമുകളും കൂടാതെ ഒരു ഹാള്‍, ഒരു ടോയ്ലറ്റ്, ഒരു കിച്ചന്‍ എന്നിവയുമാണുള്ളത്.
ഫ്ലാറ്റില്‍ ഒരു റൂം ഒഴിഞ്ഞപ്പോള്‍ ടോണിയേട്ടന്‍ എക്സ്പാട്രിയേറ്റ്സ് വെബ്സൈറ്റില്‍ റൂം ഒഴിവുണ്ടെന്ന് ഒരു പരസ്യം കൊടുത്തു.
വന്നുനോക്കിയവരൊക്കെ ടോയ്ലറ്റ് കോമണ്‍ ആണെന്ന കാരണത്താല്‍ ഒഴിഞ്ഞു പോയി.
അങ്ങനെ ഒരു മാസത്തെ വാടക ടോണിയേട്ടനും കൂടെ താമസിക്കുന്ന പയ്യനും ചേര്‍ന്ന് കൊടുക്കേണ്ടി വന്നു.
ഒരു ദിവസം ടോണിയേട്ടന്‍റെ ഫോണിലേക്ക് ഒരു മലയാളി വിളിച്ചു.

ഇനി വന്നു നോക്കി ഇഷ്ടപ്പെടാതെ പോകണ്ട എന്ന സദുദ്ദേശത്തോടെ ടോണിയേട്ടന്‍, ഒരു ടോയ്ലറ്റെ ഉള്ളൂ എന്ന കാര്യം ആദ്യമേ തന്നെ അയാളോട് ഫോണില്‍ പറഞ്ഞു.
അത് കേട്ട പാടെ അയാള്‍ പറഞ്ഞു.
"എങ്കില്‍ വെരി സോറി, എനിക്ക് സ്വന്തമായിത്തന്നെ ഒരു ടോയ്ലറ്റ് വേണം"
സദാ ക്ഷമാശീലനായ ടോണിയേട്ടന് ദേഷ്യം വന്നു - ഒരു നിമിഷം ആലോചിച്ചിട്ട് ടോണിയേട്ടന്‍ പറഞ്ഞു.
"ഓക്കേ - എങ്കില്‍ ആ ടോയ്ലറ്റ് താങ്കള്‍ സ്വന്തമായി എടുത്തോളൂ - പക്ഷെ ഒരു റിക്വസ്റ്റ് ഉണ്ട്"
"എന്താണത്?"
"ദിവസത്തില്‍ ഒന്ന് രണ്ടു പ്രാവശ്യം ഞങ്ങളെയും അതുപയോഗിക്കാന്‍ അനുവദിക്കണം"
അത് പറഞ്ഞതോടെ അങ്ങേത്തലക്കല്‍ ഫോണ്‍ കട്ടായെന്നു ടോണിയേട്ടന്‍ പറയുന്നു.
എന്നാല്‍ അങ്ങേര് നല്ല കണ്ണുപൊട്ടുന്ന തെറി വിളിച്ചപ്പോള്‍ ടോണിയേട്ടന്‍ തന്നെ കട്ട് ചെയ്തതല്ലേ ഫോണ്‍ എന്ന കാര്യത്തില്‍ എന്‍റെയുള്ളില്‍ ശക്തമായ സംശയം നിലനില്‍ക്കുന്നു !









0 comments
Posts a comment