Sunday, July 14, 2013

പിന്‍സങ്കലനം

ടോണിയേട്ടന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.

അക്കൊല്ലം ക്രിസ്മസ് പരീക്ഷക്ക്‌ സയന്‍സ് ചോദ്യ പേപ്പറില്‍ ക്ലാസ്സില്‍ പഠിപ്പിക്കാത്ത പാഠത്തില്‍ നിന്നൊരു ചോദ്യം ഉണ്ടായിരുന്നു.

പരീക്ഷ കഴിഞ്ഞു സ്കൂള്‍ തുറന്നു.

സയന്‍സ് ടീച്ചര്‍ ഉത്തരക്കടലാസുകള്‍ ക്ലാസ്സില്‍ കൊണ്ടുവന്ന് പേര് വിളിച്ച് എല്ലാവര്‍ക്കും കൊടുത്തു - ടോണിയേട്ടന് മാത്രം കിട്ടിയില്ല.

ടോണിയേട്ടന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു -

"എനിക്ക് മാത്രം കിട്ടിയില്ല ടീച്ചര്‍"

നിനക്കുള്ളത് ഞാന്‍ തരാം എന്ന മുഖഭാവത്തോടെ ടീച്ചര്‍ ചോദിച്ചു

"നീയാണോ ടോണി ?"

"അതെ"

"ഇത്തവണ പരീക്ഷക്ക്‌ ക്ലാസ്സില്‍ പഠിപ്പിക്കാതെ വിട്ട അധ്യായത്തില്‍ നിന്നൊരു ചോദ്യമുണ്ടായിരുന്നു - പിന്‍സങ്കലനം എന്നാല്‍ എന്ത് - ക്ലാസ്സിലെ കുട്ടികളില്‍ ഈ മഹാന്‍ മാത്രം അതിനും ഉത്തരം എഴുതി - മൊത്തം പൂജ്യം മാര്‍ക്കും നേടിയിട്ടുണ്ട്. ഇവന്‍ എഴുതിയ ഉത്തരം ഞാന്‍ വായിച്ചു കേള്‍പ്പിക്കാം"

ടീച്ചര്‍ ടോണിയേട്ടന്‍റെ ഉത്തരക്കടലാസ് തുറന്നു വായിച്ചു തുടങ്ങി.

"പിന്‍സങ്കലനം എന്നാല്‍ എന്ത് ?

പിന്നിലൂടെയുള്ള സങ്കലനത്തെ പിന്‍സങ്കലനം എന്ന് പറയുന്നു - ഉദാഹരണം പട്ടി"

ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി.


0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top