Tuesday, July 23, 2013

എല്ലാം ശരി തന്നെ



ഇന്ന് ഞാനും ടോണിയേട്ടനും കൂടി ജുബൈലില്‍ ഒരു കമ്പനിയില്‍ സേഫ്റ്റി ഇന്‍ഡക്ഷന് പോയി.

കമ്പനികളില്‍ പ്രവേശിക്കാനുള്ള ഐഡി ലഭിക്കുന്നതിന് അതതു കമ്പനികളിലെ സേഫ്റ്റി സ്റ്റാന്‍ഡേടുകളെ കുറിച്ച് ഒരു ആ കമ്പനിയിലെ സേഫ്റ്റി ഓഫീസര്‍ വിവരിച്ചു തരികയും, അപേക്ഷകര്‍ അതിനെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പാക്കാന്‍ അപേക്ഷാഫോമില്‍ അദ്ദേഹം ഒപ്പിടുകയും ചെയ്യണം.

സാധാരണ സേഫ്റ്റി ഇന്‍ഡകഷന്‍ എന്ന് പറഞ്ഞാല്‍ ഒരു ഹാളിലെ പ്രോജക്ട്ടറില്‍ സേഫ്റ്റിയെ കുറിച്ചുള്ള ഒരു വീഡിയോ ഇട്ടു തന്നിട്ട് അറബിയായ സേഫ്റ്റി ഓഫീസര്‍ പുറത്തേക്കിറങ്ങിപ്പോകും - വീഡിയോ തീരേണ്ട സമയം ആകുമ്പോള്‍ മടങ്ങി വന്ന് എല്ലാവരുടെയും ആപ്പ്ളിക്കേഷന്‍ ഫോമില്‍ ഒപ്പിട്ടു തരികയും ചെയ്യും.

ഇന്ന് റമദാന്‍ ആയതു കൊണ്ടോ എന്തോ , വീഡിയോക്ക് പകരം പവര്‍പോയിന്‍റില്‍ ഉള്ള ഒരു സ്ലൈഡ്ഷോ ആയിരുന്നു - സേഫ്റ്റി ഓഫീസര്‍ തന്നെ ഓരോന്നും വിവരിച്ചു തരികയും ചെയ്തു.

എല്ലാം കഴിഞ്ഞപ്പോള്‍ ഒബ്ജക്ട്ടീവ് രീതിയില്‍ അഞ്ചു ചോദ്യങ്ങളുള്ള ഒരു ചെറിയ പരീക്ഷയുമുണ്ടായിരുന്നു.

നാലാമത്തെ ചോദ്യം ഇങ്ങനെയായിരുന്നു

താഴെ പറയുന്നതില്‍ ഏതാണ് പേര്‍സണല്‍ പ്രോട്ടക്ട്ടീവ് എക്വിപ്മെന്റ്സ് (PPE) ?

1. സേഫ്റ്റി ഷൂ
2. സേഫ്റ്റി ഗ്ലാസ്
3. സേഫ്റ്റി ഹെല്‍മെറ്റ്‌
4. മുകളില്‍ പറഞ്ഞതെല്ലാം

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ടോണിയെട്ടനോട് ചോദിച്ചു - "പാസാകുമോ ?"

"പിന്നല്ലാതെ"

ഞാന്‍ ഓരോ ചോദ്യത്തിനും മൂപ്പര്‍ എഴുതിയ ഉത്തരം ചോദിച്ചു.

നാലാമത്തെ ചോദ്യത്തിന് മൂപ്പര്‍ ആദ്യത്തെ മൂന്നുത്തരത്തിനും ടിക്ക് ഇട്ടിട്ടുണ്ട്.

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top