Saturday, September 14, 2013

റീപ്ലേ ഇല്ലാത്ത മുഹൂര്‍ത്തങ്ങള്‍


കലൂര്‍ സ്റ്റേഡിയത്തില്‍ നെഹ്രുസ്വര്‍ണ്ണക്കപ്പിലെ ഇന്ത്യ - ഉസ്ബെക്കിസ്ഥാന്‍ ഫുട്ട്ബോള്‍ മത്സരം കണ്ടു കൊണ്ടിരിക്കുകയായിരുന്നു ടോണിയെട്ടനും, ഞാനും.

ഇടക്ക് ടോണിയേട്ടന്‍ എന്തോ കാര്യത്തിന് വേണ്ടി പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയ സമയത്ത് ഇന്ത്യ ഗോളടിച്ചു.

ആരവം കേട്ട് തിരിഞ്ഞു നോക്കിക്കൊണ്ട്‌ ടോണിയെട്ടന്‍ എന്നോട് ചോദിച്ചു "എന്താടോ സംഭവിച്ചേ ?"

"ഇന്ത്യ ഗോളടിച്ചു ടോണിയേട്ടാ " ഞാന്‍ ആവേശത്തോടെ പറഞ്ഞു.

"ശോടാ ഞാന്‍ കണ്ടില്ലല്ലോ" മൂപ്പരുടെ മുഖം വാടി.

ടോണിയെട്ടന്‍ എന്തോ പ്രതീക്ഷിച്ചു ഗ്രൌണ്ടിലേക്കുറ്റു നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു "എന്താ ടോണിയേട്ടാ ഇത്ര ശ്രദ്ധിച്ചു നോക്കുന്നെ ?"

"ഓ, ഞാന്‍ ടീവിയിലെപ്പോലെ റീപ്ലേ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുവാരുന്നു" അപ്പോഴാണ്‌ മൂപ്പര്‍ സ്റ്റേഡിയത്തിലാണ് ഇരിക്കുന്നതെന്ന കാര്യം ഓര്‍ത്തത്.

ഇതുപോലെ സ്റ്റേഡിയത്തിലിരിന്നു ലൈവ് ആയി കാണുന്ന ഒരു മത്സരമാണ് ജീവിതവും.

ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് വളരെ വിലപ്പെട്ട ഒരു മുഹൂര്‍ത്തമായിരിക്കാം - റീപ്ലേ ഇല്ലാത്ത, ഇനിയൊരിക്കലും ജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത ഒരു മുഹൂര്‍ത്തം !

0 comments

Posts a comment

 
© 2011 ടോണിയേട്ടന്‍ കഥകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top